2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മോക്ഡ്രില്‍ ഇന്ന്

കൊല്ലം: രാസവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന അപകടസാധ്യത കൂടിയ ഫാക്ടറികളില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി നടത്തുന്ന മോക്ഡ്രില്‍ ഇന്ന് രാവിലെ 11 മുതല്‍ ചവറ കെ.എം.എം.എല്‍ ഫാക്ടറി പരിസരത്ത് നടക്കും. ജില്ലാ ക്രൈസിസ് ഗ്രൂപ്പ് മെമ്പര്‍ സെക്രട്ടറിയായ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മോക്ഡ്രില്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി സമീപത്തെ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍നിന്നും ഗേള്‍സ് ഹൈസ്‌കൂളില്‍നിന്നും 50 കുട്ടികളെ വീതം ചവറ ബസ് സ്റ്റാന്റിനു സമീപമുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റും. മോക്ഡ്രില്‍ സമയത്ത്  കെ എം എം എലിലെ പാര്‍ക്കിംഗ് സ്ഥലത്ത്  കരുനാഗപ്പള്ളി ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വാട്ടര്‍ കര്‍ട്ടന്‍ ലഭ്യമാക്കും. മോക്ഡ്രിലില്‍ പങ്കെടുക്കുന്ന മറ്റു വാഹനങ്ങളുടെ സൗകര്യാര്‍ത്ഥം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
കലക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂം വഴിയാണ് ഫയര്‍ഫോഴ്‌സ്, പൊലിസ്,  ആരോഗ്യവകുപ്പ് തുടങ്ങിയ ഓഫീസുകള്‍ക്ക് വിവരം നല്‍കുക. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷകരെ നിയോഗിക്കും.  ഇന്നലെ ചവറ കെ.എം.എം.എല്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം മോക്ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. മോക്ഡ്രില്‍ വിജയകരമാക്കുന്നതിന് സമീപ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പൊതുജനങ്ങളും സഹകരിക്കണമെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News