2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മൊറോക്കോ താരം ഹക്കീമിയെ ബൊറൂസിയ സ്വന്തമാക്കി

ബര്‍ലിന്‍: ലോകകപ്പില്‍ മൊറോക്കന്‍ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ റയല്‍ മാഡ്രിഡ് താരമായിരുന്ന അഷ്‌റഫ് ഹക്കീമിയെ ബുണ്ടസ് ലിഗ ക്ലബായ ബൊറൂസിയ ഡോര്‍ഡ് മുണ്ട് സ്വന്തമാക്കി. റയല്‍ മാഡ്രിഡില്‍നിന്ന് രണ്ട് വര്‍ഷത്തെ കരാറിലാണ് താരം ബൊറൂസിയയിലെത്തിയിട്ടുള്ളത്. ലോകകപ്പില്‍ ഹക്കീമി മൊറോക്കോക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ സീസണില്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 9 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. റയല്‍ യൂത്ത് അക്കാദമിയിലൂടെയായിരുന്നു താരം റയല്‍ മാഡ്രിഡിന്റെ സീനിയര്‍ ക്ലബിലെത്തിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.