2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മൊയീന്‍ അലി താല്‍ക്കാലിക വിശ്രമത്തിനൊരുങ്ങുന്നു

 

ലണ്ടന്‍: രണ്ട@ാം ആഷസ് ടെസ്റ്റിലെ ടീമില്‍നിന്ന് പുറത്തായ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മൊയീന്‍ അലി താല്‍ക്കാലികമായി ക്രിക്കറ്റില്‍ നിന്ന് വിശ്രമം എടുത്തേക്കും.
ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമായിരുന്നു മൊയീന്‍ അലി നടത്തിയിരുന്നത്. ബൗളിങ്ങില്‍ 130 റണ്‍സിന് വഴങ്ങി രണ്ട് വിക്കറ്റ് മാത്രം എടുക്കാന്‍ കഴിഞ്ഞ മൊയീന്‍ അലി ബാറ്റിങിലും വന്‍ പരാജയമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചെറിയ കാലത്തിനിടെ വളരെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേ@ണ്ടി വന്നതിനാല്‍ വിശ്രമം വേണമെന്നാണ് താരം പറയുന്നത്.
മൊയീന്‍ അലിക്ക് പകരം ജാക്ക് ലീച് ആകും ഇനി ഇംഗ്ലണ്ട@ിന്റെ പ്രധാന സ്പിന്നര്‍. ഈ ഇടവേള മൊയീന്‍ അലിയുടെ ഫോം തിരികെ കൊ@ണ്ടുവരുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. അവസാന ഒമ്പതില്‍ ഏഴ് ഇന്നിങ്‌സിലും പത്തില്‍ താഴെ മാത്രമാണ് മൊയീന്‍ അലിയുടെ ബാറ്റിങ്ങിലെ നേട്ടം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.