2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൊബൈല്‍ ബാറ്ററി ഇനി പ്രശ്‌നമല്ല! ; ബാറ്ററി ആവശ്യമില്ലാത്ത മൊബൈല്‍ ഫോണുമായി അമേരിക്കന്‍ ഗവേഷക സംഘം

സലാം കൂടരഞ്ഞി

ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമായി മാറിയ മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ വെല്ലു വിളികളിലൊന്നാണ് അതിന്റെ ബാറ്ററി. പലപ്പോഴും വിവിധ ആപ്ലിക്കേഷനുകള്‍ കൂടുതല്‍ പവര്‍ ഉപയോഗിക്കുന്നതിനാല്‍ ബാറ്ററി പെട്ടെന് തീരുന്നതിനാല്‍ അതിന് പരിഹാരമായി ഇപ്പോള്‍ പലരും ബാറ്ററി ബാങ്കുകള്‍ കൂടെ കൊണ്ട് നടക്കുകയാണ് പതിവ്. എന്നാല്‍, ബാറ്ററി തന്നെ വേണ്ടാത്ത മൊബൈലിനെ കുറിച്ച് ആലോചിച്ചു നോക്കൂ. അത്തരം ഒരു മൊബൈലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ബാറ്ററിയില്ലാത്ത മൊബൈല്‍ ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നും അന്തരീക്ഷത്തിലെ റേഡിയോ തരംഗങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് തല്‍സമയം പ്രവര്‍ത്തിക്കുന്ന മൊബൈലാണ് ഇവര്‍ പുറത്തിറക്കിയത്. 3.5 മൈക്രോ വാട്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിച്ച് സ്‌കൈപ് കോള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു ഗവേഷകര്‍.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ശ്യാം ഗോല്‍കൊട്ടയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടുപിടുത്തം നടത്തിയത്. സ്‌കൈപ് കോളിംഗിനു പുറമെ ശബ്ദ സന്ദേശങ്ങളും ഡാറ്റകളും അയക്കാന്‍ സാധിക്കും. നിലവില്‍ ഇതിനായി റേഡിയോ സിഗ്‌നലുകള്‍ അയക്കാനും പിടിച്ചെടുക്കാനും ചെറിയ ട്രാന്‍സ്മിറ്റ് സ്റ്റേഷന്‍ ആവശ്യമാണ്. എന്നാല്‍ ഭാവിയില്‍ ഇത് മൊബൈല്‍ ഫോണ്‍ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ടെക്‌നിക്കല്‍ ലോകം കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.