2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

മൊബൈല്‍ ഫോണിലും ലാപ്‌ടോപിനും ഇന്‍ഷുറന്‍സ് നല്‍കാന്‍ റെയില്‍വ്വേ

 

ന്യൂഡല്‍ഹി: യാത്രക്കാരെ ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് റെയില്‍വ്വേയില്‍ നിന്ന് വന്നിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ റെയില്‍വ്വേ ആലോചിക്കുന്നു.

ഇതുസംബന്ധിച്ച് റെയില്‍വ്വേയും ഇന്‍ഷുറന്‍സ് കനമ്പനികളുമായും പ്രാരംഭ ചര്‍ച്ച നടന്നുവെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാന്‍ എ.കെ മനോച്ച പറഞ്ഞു.

അപകടത്തെത്തുടര്‍ന്നാണെങ്കിലും കവര്‍ച്ച മൂലമാണെങ്കിലും ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നാണ് ആഗ്രമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞമാസം ആരംഭിച്ച 92 പൈസയ്ക്ക് യാത്രാ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതി വന്‍ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വ്വേയുടെ പുതിയ പദ്ധതി. അപകടത്തില്‍പ്പെട്ടാലോ, തീവ്രവാദ, മറ്റു ആക്രമണങ്ങളില്‍പ്പെട്ടാലോ പത്തുലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതിയാണിത്.

പദ്ധതിയുടെ പ്രൊമോഷനു വേണ്ടി ഈ മാസം ഏഴു മുതല്‍ 31 വരെ എടുക്കുന്ന ടിക്കറ്റെടുക്കുന്നവര്‍ക്ക് പ്രീമിയം തുക 92 പൈസയില്‍ നിന്ന് ഒരു പൈസയായി ഓഫര്‍ നല്‍കുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.