2017 March 26 Sunday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

മൊകേരി ഗവ. കോളജ് നാക് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടി: പ്രവര്‍ത്തനത്തിന്റെ 36 വര്‍ഷം പൂര്‍ത്തിയാക്കുന്ന മൊകേരി ഗവ:കോളജ് നാക് അക്രഡിറ്റേഷന് ഒരുങ്ങുന്നു. ജനുവരി 16,17തിയതികളില്‍ നാക് സംഘം കോളജില്‍ എത്തും. കിഴക്കന്‍ മലയോരമേഖലയുടെവിദ്യാഭ്യാസ പുരോഗതി ലഷ്യമിട്ടാണ് ജനകീയ കൂട്ടായ്മയിലൂടെ മൊകേരി കോളജ്‌നാക്‌സ യ്ക്ക് തുടക്കമിട്ടത്.
നിലവില്‍ ബി.എ ഹിസ്റ്ററി, ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് , ബി.എസ്.സി മാക്‌സ്,ബി.ബി.എ തുടങ്ങിയ ബിരുദ കോഴ്‌സുകളും,രണ്ട് പി.ജി കോഴ്‌സുകളുമാണ് ഉള്ളത്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രം കൂടിയാണ് ഇവിടുത്തെ ഇംഗ്ലീഷ് വിഭാഗം.
നാക് സന്ദര്‍ശനത്തിന്റെ മുന്നോടിയായി കോളജ് വികസന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് വിവിധ പരിപാടികള്‍ നടപ്പിലാക്കിവരുന്നു. കോളജിന്റെപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല കോളജ് സന്ദര്‍ശിച്ചു. പ്രൊഫ. അഷ്‌റഫ്, ഡോക്ടര്‍ അരുണ്‍ലാല്‍ എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.