2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മൈനേനി ഫൈനലില്‍ തോറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സ്വപ്ന കുതിപ്പ് നടത്തിയ ഇന്ത്യയുടെ സാകേത് മൈനേനി ഫൈനലില്‍ തോല്‍വി വഴങ്ങി.
ഫ്രാന്‍സ് താരം സ്റ്റെഫാനെ റോബര്‍ട്‌സാണ് ഇന്ത്യന്‍ താരത്തെ കീഴടക്കി കിരീടം നേടിയത്.
നാലാം സീഡായി മൈനേനി കലാശപ്പോരാട്ടത്തില്‍ അനായാസം വെല്ലുവിളിയുയര്‍ത്താതെ തോല്‍വി വഴങ്ങുകയായിരുന്നു. സ്‌കോര്‍: 3-6, 0-6. നേരത്തെ ഡബിള്‍സ് ഫൈനലിലും മൈനേനിയും സനം സിങും അടങ്ങിയ സഖ്യം ഭൂപതി- യൂകി ഭാംബ്രി സഖ്യത്തോടു തോറ്റിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.