2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു

 

കോട്ടയം: കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന സൂക്ഷ്മസംരംഭ പദ്ധതിയുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. കോട്ടയം ജില്ലയില്‍ സ്ഥിരതാമസക്കാരായ 21നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. കണക്കും ബിസിനസ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചി ഉണ്ടായിരിക്കണം. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ പാരിതോഷികം ലഭിക്കും. വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും കുടുംബശ്രീ ജില്ലാമിഷന്‍ ഓഫിസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ഭവന്‍, കോട്ടയം-686002, എന്ന വിലാസത്തില്‍ തപാലിലോ ഈമാസം 25ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News