2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

മൈക്രോമാക്‌സിന്റെ രണ്ട് പുതിയ സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍

മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് രണ്ട് പുതിയ സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ഇറക്കി. ബോള്‍ട്ട് സെല്‍ഫിയും ക്യാന്‍വാസ് സെല്‍ഫി 4-ഉം. സ്മാര്‍ട്ട് ഫോണ്‍ ഉപയാഗിച്ചു തുടങ്ങുന്നവര്‍ക്കുള്ളതാണ് ബോള്‍ട്ട് സെല്‍ഫി. ക്യാന്‍വാസ് സെല്‍ഫി ആകട്ടെ സെല്‍ഫി കമ്പക്കാര്‍ക്കു വേണ്ടി ഉള്ളതും.

ബോള്‍ട്ട് സെല്‍ഫിയുടെ മുന്‍ക്യാമറയും പിന്‍ക്യാമറയും 5 എം.പിയാണ്. ഫെയ്‌സ്, ബ്യൂട്ടിമോഡ്, ജെസ്റ്റര്‍ കാപ്ചര്‍ എന്നീ ഘടകങ്ങളാണ് ക്യാമറയുടെ പ്രത്യേകത. 1 ജി.എച്ച്.എസ് ക്വാഡ് കോര്‍ പ്രോസസര്‍, 1 ജിബി റാം, 8റോം, 32 ജിബിവരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ,് 1750 എം.എ.എച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് എല്‍, 4.5 ഇഞ്ച് സ്‌ക്രീന്‍ എന്നിവയോടു കൂടിയ ഈ 4ജി ഫോണിന്റെ വില 4999 രൂപയാണ്.

ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ലോകത്തെ പുതുതലമുറയെയാണ് ക്യാന്‍വാസ് സെല്‍ഫി 4 ലക്ഷ്യമിടുന്നത്. പിന്‍ക്യാമറയിലെ ടാപ് സെന്‍സറാണ് ഇതിന്റെ പ്രത്യേകത. ഒരുകൈ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ ഇതു സഹായകമാണ്. മുന്‍കാമറയും പിന്‍കാമറയും 8 എം.പിയുടെതാണ്. 5 ഇഞ്ചാണ് സ്‌ക്രീന്‍ ഡിസ്‌പ്ലെ. ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്‍വാസ് സെല്‍ഫി 4-ല്‍ ഗൂഗിള്‍ നൗ, കസ്റ്റം ടാബ്, 3ജി, 1.3 ജി.എച്ച്.എസ് ക്വാഡ് കാര്‍, 1+8 റാമും, റോമും, 32 ജിബിവരെയുള്ള സ്റ്റോറേജ് 2500 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റു ഘടകങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.