2017 February 20 Monday
മനുഷ്യരാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  
-സിസറോ

മൈക്ക് ഓണായത് അറിഞ്ഞില്ല; അഴിമതിക്കഥകള്‍ പറഞ്ഞു രസിച്ച് ബി.ജെ.പി നേതാക്കള്‍ വെട്ടിലായി

yedi

ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതിയില്‍ മുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിയുന്നു. ബിജെപി നേതാവ് യെദ്യൂരപ്പയും കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്ത്കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ സിഡി കോണ്‍ഗ്രസ് പുറത്തുവിട്ടതോടെയാണ് ബിജെപി പ്രതിരോധത്തിലായത്. അധികാരത്തിലിരിക്കെ തങ്ങള്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു.  

സ്വന്തം അഴിമതിക്കഥകളാണ് അവര്‍ പറഞ്ഞു ചിരിക്കുന്നതെന്നു സി.ഡിയില്‍ വ്യക്തമാണ്. ഹൈക്കമാന്‍ഡിന് 1000 കോടി രൂപ സിദ്ധരാമയ്യ നല്‍കിയിരുന്നുവെന്ന ആരോപണത്തിനു മറുപടിയായിട്ടാണ് കോണ്‍ഗ്രസ് സി.ഡി.പുറത്തുവിട്ടത്.

സിദ്ധരാമയ്യക്കെതിരെയുള്ള ആരോപണങ്ങള്‍ എങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാം എന്നു ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ നടത്തിയ സമാനമായ അഴിമതികഥകള്‍ ഇരുവരും പറഞ്ഞുചിരിച്ചത്. ഇതിനിടയില്‍ മൈക്ക് ഓണായ വിവരം ഇരുവരും അറിഞ്ഞില്ല.

എന്നാല്‍ വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.