2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മൈക്കല്‍ ഫെല്‍പ്‌സിന് റിയോയില്‍ മൂന്നാം സ്വര്‍ണം

റിയോ: അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് റിയോയില്‍ മൂന്നാം സ്വര്‍ണം. മല്‍സരിച്ച 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലും ഫെല്‍പ്‌സ് ഒന്നാമതെത്തി. റിയോയില്‍ ഫെല്‍പ്‌സിന്റെ മൂന്നാം സ്വര്‍ണമാണിത്.

റിയോയിലെ ഒളിംപിക്‌സ് മൂന്നാം സ്വര്‍ണത്തോടെ ഫെല്‍പ്‌സിന്റെ ഒളിംപിക്‌സ് സ്വര്‍ണ സമ്പാദ്യം 21 ആയി.ഫെല്‍പ്‌സിന്റെ ഒളിംപിക് മെഡല്‍ സമ്പാദ്യം 25 ഉം ആയി. 21 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം എന്നിവയാണിവ. നേരത്തെ പുരുഷ വിഭാഗം 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യു.എസ്. ടീം സ്വര്‍ണം നേടിയിരുന്നു.

2012 ലണ്ടന്‍ ഒളിംപിക്‌സിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഫെല്‍പ്‌സ് തീരുമാനം മാറ്റി റിയോയില്‍ തിരിച്ചുവരികയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.