2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മൈക്കല്‍ ചോപ്രയെത്തുന്നു പുതിയ രൂപത്തില്‍

ഐ. എസ്. എല്ലിന്റെ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പന്തു തട്ടാന്‍ പുതിയ ഭാവത്തില്‍ മൈക്കല്‍ ചോപ്രയെത്തുന്നു. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഒന്‍പത് മത്സരങ്ങള്‍ കളിച്ചെങ്കിലും ശരീര ഭാരവും ഫിറ്റ്‌നസില്ലായ്മയും കാരണം ഇംഗ്ലീഷ് താരത്തിനു കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. രണ്ടാം സീസണില്‍ പരുക്കു കാരണം ചോപ്ര ഐ. എസ്. എല്ലിന് എത്തിയതുമില്ല.
ഒന്നാം സീസണില്‍ തന്നെ പലരും ചോപ്രയുടെ ഫിറ്റ്‌നസില്ലായ്മയെ കുറിച്ച് ആശങ്കപ്പെട്ടിരുന്നു. കളി പ്രേമികള്‍ പ്രതീക്ഷിച്ചതു പോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവ ആളാകെ മാറി. കഠിന പരിശീലനത്തിലൂടെ തന്റെ ശരീര ഭാരം പത്തുകിലോയിലധികം കുറച്ചാണ് രണ്ടാമതും ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങാല്‍ ചോപ്രയെത്തുന്നത്. 2014-15സീസണില്‍ സ്‌കോട്ടിഷ് ചാംപ്യന്‍ഷിപ്പില്‍ അത്‌ലറ്റിക്കോ അല്ലാവോക്ക് വേണ്ടിയാണ് ചോപ്ര കളിച്ചത്. അല്ലാവോക്ക് വേണ്ടി 12 മത്സരങ്ങള്‍ കളിച്ച ചോപ്ര മൂന്നു ഗോളും നേടി. ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനാണ് ചോപ്ര ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ രണ്ട് മണിക്കൂറിലധികം സമയമാണ് ചോപ്ര പരിശീലനത്തിനായി മാറ്റിവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.