2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മോദിയുടെ കൈകള്‍ രക്തപങ്കിലം: വി.എം.സുധീരന്‍

‘ഗുജറാത്തില്‍ കലാപമുണ്ടാക്കിയവരെ സംരക്ഷിച്ചയാള്‍ കേരളത്തില്‍ വന്നു മതേതരത്വം പറയുന്നു ‘

ശാസ്താംകോട്ട: ഗുജറാത്തിലെ ആയിരക്കണക്കിന് ആളുകളെ നിഷ്ടൂരമായി കശാപ്പുചെയ്ത നരേന്ദ്രമോദിയുടെ കൈകള്‍ രക്തപങ്കിലമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അഭിപ്രായപ്പെട്ടു. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മൈനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി സ്വീകരിച്ചത്. ഈകാലയളവില്‍ 700 ഓളം വര്‍ഗീയകലാപങ്ങള്‍ അവിടെ നടന്നു. ഇങ്ങനെയുള്ള നരേന്ദ്രമോദിയാണ് കേരളത്തിലെത്തി മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന തന്ത്രമാണ് ബിജെപിയുടേത്. അക്രമരാഷ്ട്രീയത്തിന്റെ സന്ദേശകരായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് ഇവിടെ സ്ഥാനമില്ല. ദേശീയ രാഷ്ട്രീയത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത സി.പിഎമ്മിന് വോട്ടു ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് മൈനാഗപ്പള്ളി മണ്ഡലം ചെയര്‍മാന്‍ ബിജുമൈനാഗപ്പള്ളി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രതാപവര്‍മ്മതമ്പാന്‍, ജി.രതികുമാര്‍, പി.ജര്‍മ്മിയാസ്, കെ.കൃഷ്ണന്‍കുട്ടിനായര്‍, എം.വി.ശശികുമാരന്‍നായര്‍, പി.രാജേന്ദ്രപ്രസാദ്, കാരുവള്ളി ശശി, അഡ്വ.തോമസ് വൈദ്യന്‍, ഗോകുലം അനില്‍, വൈ.ഷാജഹാന്‍, തുണ്ടില്‍നൗഷാദ്, കല്ലടഗിരീഷ്, ഉഷാലയംശിവരാജന്‍, ദിനേശ്ബാബു, വൈ.എ.സമദ്, കെ.സുകുമാരന്‍നായര്‍, എബി പാപ്പച്ചന്‍, റ്റി.നാണുമാസ്റ്റര്‍, തോപ്പില്‍ ജമാലുദ്ദീന്‍, കെ.എസ്.വേണുഗോപാല്‍, ബി.സേതുലക്ഷ്മി, അഡ്വ.എസ്.രഘുകുമാര്‍ മുസ്ഥഫ, ജയന്തിശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.