2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മേല്‍ശാന്തിമാരുടെ നിയമനം: ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി

കൊച്ചി: ശബരിമല മാളികപ്പുറം മേല്‍ശാന്തിമാരുടെ നിയമനത്തിനു ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി.
മാളികപ്പുറം മേല്‍ ശാന്തിയായി നിയമിക്കപ്പെട്ടാല്‍ പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമേ വീണ്ടും തല്‍സ്ഥാനത്തിനു അപേക്ഷിക്കാനാവൂവെന്ന നിബന്ധന നിയമപരമല്ലെന്നാണ് പരാതി. നിയമന പ്രായപരിധി 60 വയസായി നിജപ്പെടുത്തിയതും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. മാളികപ്പുറം മേല്‍ശാന്തിമാരായിരുന്ന നാലു വ്യക്തികള്‍ സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. മേല്‍ശാന്തിമാരുടെ നിയമനം സംബന്ധിച്ച വിശദാംശങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.