2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മേരി തോമസിനെ അയോഗ്യമാക്കണമെന്ന് ഹരജി: വരണാധികാരി നോട്ടീസയച്ചു

വടക്കാഞ്ചേരി: ഇടത് മുന്നണി സ്ഥാനാര്‍ഥി മേരി തോമസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം മേരി തോമസിന് നോട്ടീസ്. വടക്കാഞ്ചേരി നിയോജക മണ്ഡലം വരണാധികാരിയാണ് മേരിക്ക് നോട്ടീസ് നല്‍കിയത്. നിയോജക മണ്ഡലത്തില്‍ മേരി തോമസിന്റെ നേതൃത്വത്തില്‍ വ്യാപകമായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളതും ഹരജിയില്‍ എടുത്ത് പറയുന്നു. അതു കൊണ്ടു തന്നെ സ്ഥാനാര്‍ഥിയെ അയോഗ്യ യാക്കണമെന്നാണ് ആവശ്യം. ഇന്ന് രാവിലെ പതിനൊന്നിന് ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.