2018 April 17 Tuesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

മേഘാലയ: തെരഞ്ഞെടുപ്പ്

പ്രചാരണത്തിന് കേരളത്തില്‍ നിന്ന് ക്രിസ്തുമതക്കാരായ നേതാക്കളും

ഷില്ലോങ്: ഈ മാസം 27ന് നടക്കുന്ന മേഘാലയ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ക്രിസ്തുമതക്കാരായ കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിന്.
ക്രിസ്ത്യന്‍ മതസ്ഥര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്നടക്കം ക്രിസ്തുമതക്കാരായ നേതാക്കളെ പ്രചാരണത്തിന് എത്തിക്കുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി ജോസഫ്, ആന്റോ ആന്റണി എം.പി, ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ എന്നിവരാണ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നത്.
ഉമ്മന്‍ ചാണ്ടി ഇന്നലെതന്നെ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.