2017 June 24 Saturday
നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
രവീന്ദ്രനാഥ് ടാഗോര്‍

മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ശൂരനാട്: ഡി.വൈ.എഫ്.ഐ പോരുവഴി പടിഞ്ഞാറ് മേഖലാ സമ്മേളനം പോരുവഴി പരവട്ടത്ത് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആര്‍. ബിജു ഉദ്ഘാടനം ചെയ്തു. ഷൈജു അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍. പ്രതാപന്‍ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി പി നിഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡി.വൈ.എഫ്.ഐ ഏരിയ വൈസ് പ്രസിഡന്റ് മിഥുന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ. പ്രദീപ്, ഐ നിഷാദ്, അനുകുമാര്‍, ആര്യാ ചന്ദ്രന്‍, ടി.പി രമണകുമാര്‍, സോമരാജന്‍, ലിനു പി.കെ എന്നിവര്‍ സംസാരിച്ചു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മേഖലയിലെ മുഴുവന്‍ ഡി.വൈ.എഫ്.ഐ അംഗങ്ങളും വീടുകളില്‍ ജൈവ പച്ചക്കറിത്തോട്ടം നിര്‍മിക്കുന്ന പദ്ധതിക്കും സമ്മേളനത്തോടെ തുടക്കമായി സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ആദിലിന് പച്ചക്കറി വിത്തുകള്‍ നല്‍കികൊണ്ട് പദ്ധതി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
ശേഷം നടന്ന പൊതു സമ്മേളനം ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി റ്റി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍ പ്രതാപന്‍ അധ്യക്ഷനായി മേഖലാ സെക്രട്ടറി പി നിഷാദ് സ്വാഗതം പറഞ്ഞു സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം ഗംഗാധരക്കുറുപ്പ്, ഏരിയ സെക്രട്ടറി പി.ബി സത്യദേവന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് ശിവന്‍ പിള്ള, എ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റ് എസ് ഷീജ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ പ്രദീപ്, എന്നിവര്‍ സംസാരിച്ചു മേഖലാ പ്രസിഡന്റ് ഷൈജു ശാമുവേല്‍ നന്ദി പറഞ്ഞു. ഭാരവാഹികളായി ഷൈജുശാമുവേല്‍ (പ്രസിഡന്റ്), പി നിഷാദ് (സെക്രട്ടറി), അഭിജിത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.