2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മെസ്സി ഗോളടിച്ചു; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം

ബാഴ്‌സലോണ: ക്യാംപ് നൗവിലേക്ക് വിരുന്നെത്തിയ ലാലിഗ മത്സരത്തില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ സീസണിലെ ആദ്യ ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസ്സി.
ലീഗിലെ കരുത്തരായ സെവിയ്യയെയാണ് ടീം എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. ബാഴ്‌സ നിരയില്‍ രണ്ടു പോര്‍ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തിലാണ് ടീമിന്റെ വമ്പന്‍ ജയം. ലൂയിസ് സുവാരസ് (27), അര്‍തുറോ വിദാല്‍ (32), ഒസ്മാനെ ഡെംബലെ(35) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നിലെത്തിച്ച ശേഷം 78ാം മിനുട്ടില്‍ ബാഴ്‌സയ്ക്കനുകൂലമായെത്തിയ ഫ്രീകിക്കിലാണ് മെസ്സിയുടെ ഗോളടിനേട്ടം. റഫറിയുമായുള്ള വാക്കു തര്‍ക്കത്തെ തുടര്‍ന്ന് 87, 88 മിനുട്ടുകളില്‍ റൊണാള്‍ഡ് ആരായു, ഒസ്മാനെ ഡെംബലെ എന്നിവര്‍ക്കെതിരേയാണ് റഫറി ചുവപ്പു കാര്‍ഡ് നീട്ടിയത്.
ജയത്തോടെ ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ലീഗില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റുള്ള റയലിന് പിന്നിലായി 16 പോയിന്റോടെയാണ് ബാഴ്‌സ രണ്ടാമതെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.