2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മെസിക്ക് ഹാട്രിക്ക്; തോല്‍വിയറിയാതെ ബാഴ്‌സ

മാഡ്രിഡ്: ലയണല്‍ മെസിയുടെ 35ാം ഹാട്രിക് മികവില്‍ സ്പാനിഷ് ലീഗില്‍ റയോ വല്ലെക്കാനോയെക്കെതിരെ ബാഴ്ണലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ബാഴ്‌സയുടെ ജയം. തോല്‍വിയറിയാതെയാണ് 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന റിക്കാര്‍ഡ് മെസി ഇതോടെ സ്വന്തം പേരിലാക്കുകയും ചെയ്തു. 27 വര്‍ഷം മുമ്പ് റയല്‍ മാഡ്രിഡ് സ്ഥാപിച്ച റിക്കാര്‍ഡാണ് ബാഴ്‌സ തകര്‍ത്തത്. ജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സ എട്ടാക്കി ഉയര്‍ത്തി.

മത്സരത്തില്‍ രണ്ടുപേര്‍ ചുവപ്പു കാര്‍ഡ് പുറത്തായതോടെ ഒമ്പതു പേരുമായിട്ടാണ് റയോ കളിച്ചത്. ഇതോടെ ബാഴ്‌സയുടെ കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ റയോക്കായില്ല. 22-ാം മിനിറ്റില്‍ ഇവാന്‍ റാക്കിട്ടിച്ചായിരുന്നു ബാഴ്‌സയുടെ ഗോള്‍മഴക്ക് തുടക്കം കുറിച്ചത്. പിന്നീട് 23, 53, 72 മിനിറ്റുകളില്‍ മെസി ഗോള്‍ നേടി. 86-ാം മിനിറ്റില്‍ അര്‍ദ ടുറാന്‍ കൂടി ഗോള്‍ നേടിയതോടെ റയോ തകര്‍ന്നടിഞ്ഞു. ഗോണ്‍സാല്‍വസാണ് റയോയുടെ ആശ്വാസഗോള്‍ നേടിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.