2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മെഡിക്കല്‍ കോളജില്‍ ക്ലീന്‍ കാമ്പസ് വാരാചരണത്തിന് തുടക്കമായി

തിരുവനന്തപുരം: മാലിന്യ മുക്തം നമ്മുടെ ക്യാമ്പസ് എന്ന ആശയവുമായി മെഡിക്കല്‍ കോളജിലെ ഈ വര്‍ഷത്തെ ക്ലീന്‍ കാമ്പസ് വാരാചരണത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കംകുറിച്ചു. എന്‍.എസ്.എസ് യൂനിറ്റ്, പി.ടി.എ, കോളജ് യൂനിയന്‍, പീഡ് സെല്‍, മറ്റ് വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു  ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ഗിരിജകുമാരി, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സാറ വര്‍ഗീസ്, ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. സബൂറ ബീഗം, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. ഹരിലാല്‍ പി, നഴ്‌സിങ് ഓഫീസര്‍ ഉദയറാണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇതോടൊപ്പം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും നടന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോണ്‍ ഉദ്ഘാടനം ചെയ്തു. എസ്.എ.ടി. ആശുപത്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആശുപത്രി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.