2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മെഡിക്കല്‍ കോളജിലെ ദിനംപ്രതിയുള്ള സ്‌കാനിങ് പരിശോധനകള്‍ 400 കടന്നു

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് സ്‌കാനിങ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിലൊന്നായ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്‌നോസ്റ്റിക് വിഭാഗം ശ്രദ്ധേയമാവുന്നു. സ്‌കാനിങ്ങുകളുടെ ദിനംപ്രതിയുള്ള എണ്ണം 400 പിന്നിട്ടു. ഇവിടെ സ്‌കാനിങ് പരിശോധനക്കായി എത്തുന്നവരുടെ തിരക്ക് കൂടിവരുകയാണ്.  അതിനിടെ ആശുപത്രിയില്‍ ഒരു പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ കൂടി എത്തി. ഒരുമാസത്തിനുള്ളില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. അതോടെ കൂടുതല്‍ രോഗികള്‍ക്ക് സ്‌കാനിങ് പരിശോധന നടത്താനാവും. 1996ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യത്തെ സി.ടി സ്‌കാന്‍ മെഷീന്‍ വന്നപ്പോള്‍ പരമാവധി 30 പേര്‍ക്കു മാത്രമാണ് സ്‌കാന്‍ നടത്തിയിരുന്നത്.  അതിനുശേഷം നാലു മെഷീന്‍ വരെ സ്ഥാപിച്ചു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നതുകാരണം ചില മെഷീനുകള്‍ കേടാവുകയും ചെയ്യുന്നു. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൂടിയതുകൊണ്ടും ചില മെഷീനുകള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കിലും അവയുടെ അറ്റകുറ്റപ്പണികളും നടന്നുവരുന്നു.
പുതിയ മെഷീന്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ രോഗികളുടെ തിരക്കിന് അല്‍പമെങ്കിലും ശമനം പ്രതീക്ഷിക്കാം. അള്‍ട്രാസൗണ്ട് സ്‌കാന്‍ എം.ആര്‍.ഐ, മാമോഗ്രാം എന്നിവയും ഈ വിഭാഗത്തിനു കീഴില്‍ നടന്നുവരുന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യമായും സാധാരണക്കാര്‍ക്ക് സൗജന്യനിരക്കിലുമാണ് സ്‌കാനിങ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.