2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഇന്നു തുടക്കം

  • 1.65 വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം പ്രവേശന പരീക്ഷയെഴുതുന്നത്
  • സംസ്ഥാനത്തെ 347 കേന്ദ്രങ്ങളെക്കൂടാതെ മുംബൈ, ഡല്‍ഹി, ദുബായ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും
 

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ ഇന്നു തുടങ്ങും. എഞ്ചിനീയിറിങ് പ്രവേശനത്തിനുള്ള ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയാണ് ഇന്നു നടക്കുന്നത്. നാളെ മാത്തമാറ്റിക്‌സ് പരീക്ഷ നടക്കും.

മെഡിക്കലിന്റെ കെമിസ്ട്രി, ഫിസിക്‌സ് ബുധനാഴ്ചയും ബയോളജി പരീക്ഷ വ്യാഴാഴ്ചയും നടക്കും. മെയ് 25 നുള്ളില്‍ ഫലം പ്രസിദ്ധീകരിക്കും.

1.65 വിദ്യാര്‍ഥികളാണ് ഇപ്രാവശ്യം പ്രവേശന പരീക്ഷയെഴുതുന്നത്. അതില്‍ 1,23,914 പേര്‍ എഞ്ചിനീയറിങിനും 1,26,186 പേര്‍ മെഡിക്കലിനുമാണ് പരീക്ഷയെഴുതുന്നത്.

സംസ്ഥാനത്തെ 347 കേന്ദ്രങ്ങളെക്കൂടാതെ മുംബൈ, ഡല്‍ഹി, ദുബായ് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. മൊബൈല്‍ ഫോണ്‍, ഇലക്ടോണിക് സാമഗ്രികള്‍ ഹാളിനകത്ത് കൊണ്ടുപോകുന്നത് ക്രമക്കേടായി കണക്കാക്കി നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News