2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മെഡിക്കല്‍ അലോട്ട്‌മെന്റ്: 12നകം പ്രവേശനം നേടണം

മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് ഈ മാസം 26നു നടക്കും. ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ 12നു വൈകിട്ട് അഞ്ചിനകം അതാതു കോളജുകളില്‍ പ്രവേശനം നേടണം. അല്ലാത്തപക്ഷം ഇവരെ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.

ഒന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കു സീറ്റ് ഉപേക്ഷിക്കുന്നതിനു 22നു വൈകിട്ട് അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇവരുടെ ഹയര്‍ ഓപ്ഷന്‍ റദ്ദാകുന്നതിനാല്‍ രണ്ടാം അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. എന്നാല്‍, മോപ് അപ് കൗണ്‍സിലിങ്ങില്‍ ഇവര്‍ക്കു പങ്കെടുക്കാം.
22നു മുന്‍പു വിടുതല്‍ നേടുന്നവര്‍ക്കു കോളജുകളില്‍ നല്‍കിയ ഫീസും വിദ്യാഭ്യാസ രേഖകളും തിരികെനല്‍കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.