2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മെഡല്‍ പ്രതീക്ഷയില്‍ അത്‌ലറ്റിക്ക് സംഘം

റിയോയില്‍ നിന്നു ഇന്ത്യന്‍ റിലേ ടീം അംഗം കുഞ്ഞുമുഹമ്മദ്

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് അത്‌ലറ്റ്ക്‌സിലെ ആദ്യ സംഘം റിയോയിലെത്തി. വിവിധയിനങ്ങളിലായി മത്സരിക്കുന്ന 30 അത്‌ലറ്റുകളില്‍ 12 പേരാണ് റിയോയിലെത്തിയിട്ടുള്ളത്. മറ്റുള്ളവര്‍ ഉടന്‍ എത്തി പരിശീലനത്തിന് ചേരും. ബംഗളൂരുവില്‍ നിന്നു ദുബൈ വഴിയായിരുന്നു സംഘം ബ്രസീലിലെത്തിയത്. 18 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിലാണ് റിയോ ഡി ജനീറോ വിമാനത്താവളത്തില്‍ സംഘമിറങ്ങിയത്. 4-400 മീറ്റര്‍ റിലേയില്‍ പങ്കെടുക്കുന്ന ടീമംഗങ്ങള്‍ ഒരുമിച്ചായിരുന്നു ബ്രസീലിലേക്കുള്ള യാത്ര. റിലേ ടീമിന്റെ പരിശീലനവും തുടങ്ങിയിട്ടുണ്ട്. 19ന് ഹീറ്റ്‌സിനായുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍.

ഇന്ത്യന്‍ സംഘങ്ങള്‍ എല്ലാവരും ഒരിടത്താണ് താമസിക്കുന്നത്. ഭക്ഷണം, കാലാവസ്ഥ എന്നിവയെല്ലാം കേരളത്തിലേതിനു സമാനമാണെന്നു കുഞ്ഞുമുഹമ്മദ് പറഞ്ഞു. എക്കാലത്തേയും മികച്ച സംഘവുമായിട്ടാണ് ഇന്ത്യ ഇക്കുറി റിയോയിലെത്തിയിട്ടുള്ളത്. റിലേ ടീമിന് മെഡല്‍ പ്രതീക്ഷയുണ്ടെന്നും നന്നായി പരിശീലനം നടത്തുന്നുണ്ടെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. കേരളത്തിനു സമാനമായ കാലാവസ്ഥ മികച്ച ഫലമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി താരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.