2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മെഡല്‍ നഷ്ടമായെങ്കിലും ഗോവിന്ദന് പാരിതോഷികം നല്‍കി

 

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ നഷ്ടപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ താരത്തിന് പാരിതോഷികം നല്‍കി. 10000 മീറ്ററില്‍ വെങ്കലം നഷ്ടപ്പെട്ട ഗോവിന്ദന്‍ ലക്ഷ്മണിനാണ് കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം നല്‍കിയത്.
മത്സരം പൂര്‍ത്തിയായപ്പോള്‍ ഗോവിന്ദനായിരുന്നു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് തൊട്ടടുത്ത ട്രാക്കില്‍ ചവിട്ടിയെന്ന കാരണത്താല്‍ ഗോവിന്ദനെ അയോഗ്യനാക്കി പ്രഖ്യാപിച്ച് വെങ്കല മെഡല്‍ തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജക്കാര്‍ത്തയില്‍ നിന്ന് തിരിച്ചെത്തിയ താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു. ഇതേ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വിതരണം ചെയ്യുകയും ചെയ്തിരുന്നു. കായിക മന്ത്രി രാജ്യ വര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം അറിയിച്ചത്. ഗോവിന്ദന് ചെക്ക് കൈമാറുന്ന ഫോട്ടോയും റാത്തോഡ് എഫ്.ബി പേജില്‍ പോസ്റ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.