2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

മെക്‌സിക്കോയിലെ പെട്രോകെമിക്കല്‍ പ്ലാന്റിലെ സ്‌ഫോടനം: മരണം 24 ആയി

മെക്‌സിക്കോ: മെക്‌സിക്കോയിലെ പെട്രോകെമിക്കല്‍ ഓയില്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 24 ആയി. സ്‌ഫോടനത്തില്‍ 100 ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണെന്ന്‌
ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തെക്ക് കിഴിക്കന്‍ മെക്‌സിക്കോയിലെ വെറാക്രൂസിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ പരുക്കേറ്റ 100ലധികം പേരില്‍ പകുതിയിലധികം പേരും പ്ലാന്റിലെ തൊഴിലാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയിലും ഇതേ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായിട്ടുണ്ട്. സ്‌ഫോടനത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.