2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മെക്‌സിക്കോയിലെ ഓയില്‍ പ്ലാന്റില്‍ സ്‌ഫോടനം; മൂന്നു മരണം

മെക്‌സിക്കോ: മെക്‌സിക്കോയില്‍ പെട്രോ കെമിക്കല്‍ ഓയില്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു പേര്‍ മരിച്ചു. 105 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.തെക്ക് കിഴക്കന്‍ മെക്‌സികോയിലെ വെറാക്രൂസിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നു നൂറു കണക്കിനാളുകളെ സുരക്ഷിതസ്ഥലത്തേക്കു മാറ്റിയതായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതായും പോലീസ് അറിയിച്ചു. അപകടം സംഭവിച്ച 105 ആളുകളില്‍ 58 പേര്‍ പ്ലാന്റിലെ തൊഴിലാളികളാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇതേ പ്ലാന്റില്‍ തീപിടുത്തം ഉണ്ടായിരുന്നു.മെക്‌സിക്കന്‍ നാഷണല്‍ ഓയില്‍ കമ്പനിയായ പ്രിമെക്‌സിന്റെ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.