2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മെക്‌സികോയില്‍ കുടുംബത്തിലെ 11 പേര്‍ വെടിയേറ്റു മരിച്ചു

മെക്‌സികോ: മധ്യ മെക്‌സിക്കോയില്‍ ഗര്‍ഭിണിയടക്കം കുടുംബത്തിലെ 11 പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഞ്ചു സ്ത്രീകളും നാലു പുരുഷന്മാരും രണ്ടു പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ രണ്ടു കുട്ടികള്‍ ചികിത്സയിലാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. പ്രതികളില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞതായും കൊല്ലപ്പെട്ട യുവതിയെ ഗര്‍ഭിണിയാക്കിയവരാണ് കൊലപാതകത്തിനു പിന്നിലെന്നും പൊലിസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News