2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മൃഗസംരക്ഷണ മേഖലയിലെ നഷ്ടം വിലയിരുത്താന്‍ ക്യാമ്പുകള്‍ ആരംഭിച്ചു

കോട്ടയം: ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങളിലെ മൃഗസംരക്ഷണ മേഖലയിലുണ്ടായിട്ടുളള നാശനഷ്ടം വിലയിരുത്തുന്നതിന് ക്യാമ്പുകള്‍ ആരംഭിച്ചു. എല്ലാ പഞ്ചായത്തുകളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം തിട്ടപ്പെടുത്തുന്നതിനുളള ക്യാമ്പില്‍ വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍, വൈക്കോല്‍, കാലിത്തീറ്റ, തൊഴുത്ത് എന്നിവ നഷ്ടപ്പെട്ട കര്‍ഷകര്‍ പങ്കെടുത്ത് വിവരം നല്‍കണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷീര വികസന വകുപ്പ് മില്‍മ, ക്ഷീരസംഘം പ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്യാമ്പ് അഞ്ച് ദിവസം കൊണ്ട് ജില്ലയില്‍ പൂര്‍ത്തിയാകും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.