2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ സൗഹൃദവേദി യാത്രയയപ്പ് നല്‍കി

 

ജിദ്ദ: മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന പ്രവാസത്തോട് വിട നല്‍കി നാട്ടിലേക്കു മടങ്ങുന്ന മാധ്യമ സാംസ്‌കാരിക പ്രവര്‍ത്തകന്‍ മൂസക്കുട്ടി വെട്ടിക്കാട്ടിരിക്ക് ജിദ്ദ സൗഹൃദവേദി യാത്രയയപ്പ് നല്‍കി.

എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരി ഉല്‍ഘാടനം ചെയ്തു. കെ. ടി. അബൂബക്കര്‍, അബ്ദുറഹ്മാന്‍ തുറക്കല്‍, മുജീബ് മൂസ്സ, ശാക്കിര്‍ ഹുസ്സൈന്‍, ഇബ്രാഹിം ഷംനാട്, വേങ്ങര നാസര്‍, റഹീം ഒതുക്കുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, ബഹു ഭാഷാ പണ്ഡിതന്‍, നിരവധി പ്രവാസി യൗവനങ്ങളുടെ സ്‌നേഹനിധിയായ ഗുരുനാഥന്‍ എന്നീ നിലകളില്‍ പൊതു സ്വീകാര്യനായ മൂസക്കുട്ടിയുമായുള്ള സൗഹൃദ ബന്ധം ചടങ്ങില്‍ അനുസ്മരിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.