2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മൂവാറ്റുപുഴ താലൂക്കില്‍ ഒറ്റദിവസം ദുരിതാശ്വാസനിധിയിലേയ്ക്ക് ലഭിച്ചത് ഒരു കോടി

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കില്‍ ഒറ്റദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേയ്ക്ക് ലഭിച്ചത് ഒരു കോടി. പണമായി ഇന്നലെ ലഭിച്ചത് 48,73,100രൂപയാണ്. സ്വര്‍ണ്ണവും സ്ഥലവും ഉള്‍പ്പടെ ലഭിച്ചത് 50ലക്ഷം രൂപയോളം വരും. മുമ്പ് ലഭിച്ച 15.63,850രൂപയും ഉള്‍പ്പടെ 64,36,950 രൂപയാണ് താലൂക്കില്‍ ഇതുവരെ പണമായി ലഭിച്ചത്. 1000 മുതല്‍ 10ലക്ഷം രൂപ വരെ വ്യക്തികളും, സ്ഥാപനങ്ങളും സഹായധനം നല്‍കി.
മൂവാറ്റുപുഴ അര്‍ബണ്‍ സഹകരണ ബാങ്ക്, പേഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍, 10ലക്ഷം രൂപ വീതം നല്‍കി. മാറാടി സഹകരണ ബാങ്ക്, ആനിക്കാട് സഹകരണ ബാങ്കും അഞ്ച് ലക്ഷം രൂപ വീതവും, മൂവാറ്റുപുഴ നഗരസഭ, ആരക്കുഴ പഞ്ചായത്ത്, ആയവന അപ്പു ഗ്രാനൈറ്റ്, ഈസ്റ്റ് മാറാടി സ്വദേശി എം.കെ.ഏലിയാസ് മുത്തോലപുരം സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കി.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, പുല്‍പ്പാറ ഗ്രാനൈറ്റ്, മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്‌കൂള്‍, വാഴക്കുളം ജീവധാര ഫൗണ്ടേഷന്‍, വടക്കന്‍ പാലക്കുഴ ആസ്‌പെയര്‍ ആര്‍ട്‌സ് ആന്ററ് സ്‌പോര്‍ട്‌സ് സൊസൈറ്റി, പിറവം അഗ്രിഗേറ്റ്, പായിപ്ര പഞ്ചായത്ത്, എന്നിവര്‍ ഒരു ലക്ഷം രൂപ വീതം നല്‍കി. തിരുമാറാടി പഞ്ചായത്ത് 75000രൂപയും, പാമ്പാക്കുട പഞ്ചായത്ത് 75100രൂപയും, എല്‍.എസ്.ജി.ഡി. മൂവാറ്റുപുഴ സബ്ഡിവിഷന്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് 57000രൂപയും, ആയവന അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി 50000രൂപയും, ആവോലി പഞ്ചായത്ത് 35000രൂപയും, ആയവന പഞ്ചായത്ത് 25,000രൂപയും, പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം 75,000രൂപയും, കടാതി പള്ളിതാഴം ഡി.വൈ.എഫ്.ഐ യൂണിറ്റ് 42850രൂപയും, വാഴപ്പിള്ളി റസിഡന്റ് അസോസിയേഷന്‍ 50000രൂപയും, തിരുമാറാടി മൈത്രി റസിഡന്റ്‌സ് അസോസിയേഷന്‍ 35000രൂപയും, മൂവാറ്റുപുഴ മേള 25000രൂപയും, ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറി 15,000രൂപയും, എസ്.എന്‍.ഡി.പി. പാമ്പാക്കുട ശാഖ 50000രൂപയും, അടൂപറമ്പ് മുഹ്യദ്ദീന്‍ ജുമാമസ്ജിദ് 17,500രൂപയും, ഊരമന ഗലീലാകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി 25000രൂപയും, കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി, കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയും 10,000രൂപ വീതവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. മൂവാറ്റുപുഴ താലൂക്ക് ഓഫിസിലെത്തിയ മന്ത്രി എ.സി.മൊയ്തീന്‍ ധനസഹായം ഏറ്റുവാങ്ങി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.