2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മൂലമറ്റം പവര്‍ഹൗസ് ഇന്ന് അടയ്ക്കും; വൈദ്യുതി നിയന്ത്രണമില്ല

ഇടുക്കി: മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്‌ട്രോക്കില്‍ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുന്നതിനായി ഇന്നു പവര്‍ഹൗസിലെ ജനറേറ്റകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. മഴക്കാലമായതിനാല്‍ മറ്റു വൈദ്യുതി നിലയങ്ങളിലെ ഉല്‍പ്പാദനം കൂട്ടി ഇവിടെ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്. ആറു ജനറേറ്ററുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പവര്‍ഹൗസിലെ ജനറേറ്ററകുള്‍ നിര്‍ത്തിവയ്ക്കുന്നത് മൂലം വൈദ്യുതി ഉല്‍പ്പാദനത്തിന്റെ കുറവ് പരിഹരിക്കാന്‍ സംസ്ഥാനത്തിനു പുറത്ത് നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുമെന്നതിനാല്‍ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.