2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൂര്‍ത്തീദേവി പുരസ്‌കാരം വീരേന്ദ്രകുമാറിന്

കോഴിക്കോട്: ഈ വര്‍ഷത്തെ മൂര്‍ത്തീദേവി പുരസ്‌കാരത്തിന് രാജ്യസഭാംഗവും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ‘ഹൈമവതഭൂവില്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഇന്ത്യന്‍ ജ്ഞാനപീഠ സമിതി ഇന്ത്യന്‍ സംസ്‌കാരത്തിനും തത്വജ്ഞാനത്തിനും ഊന്നല്‍ നല്‍കുന്ന കൃതികള്‍ക്കാണ് വര്‍ഷംതോറും പുരസ്‌കാരം നല്‍കി വരുന്നത്. നാല് ലക്ഷം രൂപയും  ശില്‍പവും പ്രശംസ ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
 കവി അക്കിത്തം, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ എന്നിവരാണ് മുന്‍പ് മൂര്‍ത്തീദേവി പുരസ്‌കാരം ലഭിച്ച മലയാളികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.