2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മൂര്‍ഖനൊപ്പം സെല്‍ഫി; യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് നഷ്ടപ്പെടുത്തേണ്ടി വന്നത് സ്വന്തം ജീവന്‍ തന്നെയാണ്.നവി മുംബൈ സ്വദേശിയായ സോമനാഥ് മാത്രെ(25) എന്ന പാമ്പുപിടുത്തക്കാരനാണ് മൂര്‍ഖനെ ചുംബിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ് മരിച്ചത്.

കഴിഞ്ഞമാസം 30ന് സോംനാഥിന്റെ വീടിന് അടുത്തുള്ള ഹൗസിംഗ് കോംപ്ലക്‌സിലെ കാറിനുള്ളില്‍ നിന്നും പാമ്പിനെ പിടിച്ചതിനു ശേഷമാണ് സോംനാഥ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ പാമ്പ് യുവാവിനെ കൊത്തുകയായിരുന്നു.

ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് സോംനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. നൂറിലധികം പാമ്പുകളെ പിടിച്ച് കാട്ടില്‍ വിട്ടയാളാണ് സോംനാഥെന്ന് ബന്ധുക്കള്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.