2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൂന്നു വയസുമുതല്‍  പഠനം 

 
 
ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസത്തിലും പുതിയ നയം കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. 14 വയസുവരെയുണ്ടായിരുന്ന നിര്‍ബന്ധിത വിദ്യാഭ്യാസം മൂന്നു വയസുമുതല്‍ 18 വയസുവരെയാക്കി.
ഇതനുസരിച്ച് രണ്ടു വര്‍ഷത്തെ പ്രീ പ്രൈമറി അടക്കം അഞ്ചു വര്‍ഷമാണ് ഫൗണ്ടേഷന്‍ സ്റ്റേജ്. ഇതില്‍ രണ്ടാം ക്ലാസ് വരെ ഉള്‍പ്പെടും. പ്രൈമറി വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ സ്റ്റേജില്‍ മൂന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയാണ്. ആറു മുതല്‍ എട്ടുവരെ ക്ലാസുകള്‍ മിഡില്‍ സ്റ്റേജും ഒന്‍പതു മുതല്‍ 12ാം ക്ലാസ് വരെ സെക്കന്‍ഡറി സ്റ്റേജുമായി മാറും. മൂന്നു വര്‍ഷത്തെ പ്രീപ്രൈമറി വിദ്യാഭ്യാസവും 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുന്നതാണ് 5+3+3+4 എന്ന ഘടനയിലുള്ള പുതിയ സമ്പ്രദായം. ബോര്‍ഡ് പരീക്ഷകള്‍ക്ക് രണ്ടു ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം. എല്ലാ വിഷയങ്ങള്‍ക്കും ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകകളില്‍ പരീക്ഷ നടക്കും. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിപ്പിക്കാനും ആദ്യ വര്‍ഷങ്ങളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും നിര്‍ദേശമുണ്ട്.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും പൊതുപരീക്ഷ നടക്കും. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ അതാത് അതോറിറ്റികള്‍ പരീക്ഷ നടത്തും. ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.