2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൂന്നുപേര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തി സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ മൂന്നുപേരെയാണ് പിടികൂടിയതെന്ന് ആള്‍വാര്‍ പൊലിസ് മേധാവി രാഹുല്‍ പ്രകാശ് പറഞ്ഞു.
വിപിന്‍, രവീന്ദ്ര, കലുറാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട പെഹ്‌ലു ഖാനെതിരേ ആക്രമണം നടത്തിയ 200ഓളം വരുന്ന ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയവരില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞ് പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിടിയിലായവര്‍ സംഭവവുമായി നേരിട്ടു ബന്ധമുള്ളവരാണെന്നും രാഹുല്‍ പ്രകാശ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.