2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൂന്നാര്‍: മോണിറ്ററിങ് കമ്മിറ്റി രൂപീകരണം പരിഗണിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കൈയേറ്റങ്ങള്‍ തടയാനും സാധാരണ ജനങ്ങള്‍ക്ക് നീതിയുക്തമായി ഭൂമി നല്‍കാനും റവന്യൂ മന്ത്രി തലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. മൂന്നാര്‍ വിഷയം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. 1964ലെ ഭൂമി പതിവു ചട്ടം അനുസരിച്ച് ഭൂമി പതിച്ചുനല്‍കുന്നുണ്ട്. ഇതിന്റെ മറ്റു വശങ്ങളും കോടതി വ്യവഹാരങ്ങളും ശ്രദ്ധയോടെ പരിശോധിക്കുന്നുണ്ട്. മൂന്നാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് ഭൂമി പതിച്ചുനല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, കൈയേറ്റങ്ങള്‍ അനുവദിക്കില്ല. കൈയേറ്റങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരും. മൂന്നാറിലെ ചെറുകിട കച്ചവടക്കാരെയും ജനങ്ങളെയും സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.