
രാജാക്കാട്: കാലവര്‍ഷത്തില്‍ തകര്‍ന്ന പെരിയവാരൈ പാലത്തിന് സമാന്തരമായി നിര്‍മ്മിച്ച പുതിയ പാലം ഗതാഗതത്തിനായി തുറന്ന് നല്ക്. പ്രളയത്തെ തുടര്‍ന്ന് അപകടത്തിലായ പെരിയവരൈ പാലത്തിനു സമീപം നിര്‍മ്മിച്ച താല്‍ക്കാലിക പാലമാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത സജ്ജമാക്കിയത്. സമാന്തരപാലത്തിന്റെ ഉദ്ഘാടനം ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന് നിര്‍വ്വഹിച്ചു.
കന്നിയാറിനു കുറുകെ ഭീമന് കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ മെറ്റലുകള്‍ പാകിയാണ് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുള്ളത്. പണി പൂര്‍ത്തിയായ പാലം ജില്ലാ കളക്ടര്‍ സതീവന്‍ ബാബു, സബ് കളക്ടര്‍ വി.ആര്.പ്രേംകുമാര്‍, തഹസിര്ദാര് പി.കെ.ഷാജി, ഡി.വൈ.എസ്.പി സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച സന്ദര്‍ഷിച്ച് സുരക്ഷ ഉറപ്പുവരുത്തി.
പൈപ്പുകള്‍ക്കു മുകളില്‍ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ മണല്‍ ചാക്കുകളും അടുക്കി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിച്ചാണ് പാലം പണി പൂര്‍ത്തിയാക്കിയത്. പാലം ഗതാഗത യോഗ്യമാക്കായതോടെ മൂന്നാര്‍ ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം സുഗമമായി. പാലമില്ലാത്തതു കാരണം ഏഴു എസ്റ്റേറ്റുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സഞ്ചാരികള്‍ രാജമലയില്‍ എത്തുന്നത് ഏറെ ക്ലേശിച്ചായിരുന്നു. പാലം തകര്‍ന്നതോടെ മറ്റു മാര്ഗ്ഗങ്ങളൊന്നുമില്ലാത്തതു കാരണം കോണ്‍ക്രീറ്റുകൊണ്ടുള്ള വൈദ്യുത പോസ്റ്റ് കുറുകെയിട്ടായിരുന്നു യാത്രക്കാര്‍ അക്കരെയും ഇക്കരയും യാത്ര ചെയ്തിരുന്നത്. മൂന്നാറില്‍ നിന്നും മറയൂര്‍ പോകുന്നവര്‍ പെരിയവരൈ പാലം വരെ ഓട്ടോ ജീപ്പ് എന്നിവയില്‍ യാത്ര ചെയ്ത് പെരിയപാലം കടന്ന ശേഷം മറ്റു വാഹനങ്ങളിലാണ് യാത്ര ചെയ്തിരുന്നത്.
സ്കൂള്‍ കുട്ടികല് ഭയന്നാണ് ഈ പാലത്തിലൂടെ കാല്‍നട യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 16 ന് വൈകുന്നേരത്തോടെയാണ് പാലം തകര്‍ന്നത്. പത്തു ദിവസം കൊണ്ടാണ് പാലം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പാലം തുറന്നതോടെ കുറിഞ്ഞിക്കാലം ആസ്വാദിക്കുവാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തല്‍.