2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

മൂന്നരവയസുകാരന്‍ പൊള്ളലേറ്റ നിലയില്‍; മാതാവും കാമുകനും കസ്റ്റഡിയില്‍

 

കോഴിക്കോട്: കാമുകന്റെ കൂടെ ഒളിച്ചോടിയ ഭര്‍തൃമതിയുടെ മൂന്നര വയസുകാരനായ മകനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കൈക്കും കാലിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.

കോയമ്പത്തൂരിലുള്ള പിതാവിന്റെ ബന്ധുക്കള്‍ കോഴിക്കോട് കിഴക്കെ നടക്കാവിലെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റിയ നടക്കാവ് പൊലിസ്, മാതാവ് പാലക്കാട് സ്വദേശിനി സുലേഖ, കാമുകന്‍ അല്‍ത്താഫ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരെ നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.വി പ്രദീപ് ചോദ്യം ചെയ്തു. സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്.
ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ ശെല്‍വപുരം സ്വദേശി സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

കൈകളിലും മുഖത്തും പൊള്ളലേറ്റ പാടുകളുള്ള കുട്ടിയെ ബീച്ച് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലിസിനൊപ്പം സ്ഥലത്തെത്തിയിരുന്നു. കുട്ടി ബൈക്കില്‍ നിന്ന് വീണതാണെന്നാണ് യുവാവ് പൊലിസിന് നല്‍കിയ വിശദീകരണം. പാലക്കാട് സൗത്ത് സ്റ്റേഷനില്‍ കേസുള്ളതിനാല്‍ കുട്ടിയെയും മാതാവിനെയും കാമുകനെയും പൊലിസ് അവിടേക്ക് കൊണ്ടുപോയി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.