2017 December 12 Tuesday
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാകില്ല നിങ്ങളുടെ പങ്കോടുകൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാകില്ല
എ.പി.ജെ അബ്ദുല്‍ കലാം

മൂടല്‍മഞ്ഞ്: മംഗലാപുരത്തേക്കുള്ള വിമാനങ്ങള്‍ കരിപ്പൂരിലിറക്കി

കൊണ്ടോട്ടി: മംഗലാപുരം വിമാനത്താവളത്തില്‍ മൂടല്‍മഞ്ഞുമൂലം രണ്ട് വിമാനങ്ങള്‍ കരിപ്പൂരിലിറക്കി. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മംഗലാപുരത്തെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈ-മംഗലാപുരം, അബൂദബി -മഗലാപുരം വിമാനങ്ങളാണ് കരിപ്പൂരിലേക്ക് തിരിച്ചുവിട്ടത്.
രണ്ടു വിമാനങ്ങളും മംഗലാപുരം വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ട് ഏറെ പറന്നെങ്കിലും വൈമാനികന് റണ്‍വേയുടെ നേര്‍രേഖ കാണാനായില്ല. തുടര്‍ന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചു വിടാന്‍ ആവശ്യപ്പെട്ടത്. മംഗലാപുരത്ത് വിമാന ലാന്‍ഡിങിന് കര്‍ശന നിയന്ത്രണങ്ങളാണുള്ളത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടം ഉണ്ടായ പാശ്ചാത്തലത്തിലാണിത്. മറ്റ് വിമാനത്താവളങ്ങളില്‍നിന്ന് വ്യത്യസ്ഥമായി ഉയര്‍ന്ന വിഷന്‍ കഌയറന്‍സാണ് ഇവിടെ ആവശ്യപ്പെടുന്നത്. ഇത് ലഭ്യമല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇന്നലെ വിമാനങ്ങള്‍ തിരിച്ചു വിടാന്‍ നിര്‍ദേശം നല്‍കിയത്. കരിപ്പൂരിലെത്തിയ വിമാനങ്ങള്‍ ഉച്ചക്ക് 12 ഓടെയാണ് മംഗലാപുരത്തേക്ക് മടങ്ങിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.