2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മുഹമ്മദ് നബി (സ്വ) അനുപമ വ്യക്തിത്വം: എസ്.വൈ.എസ് റബീഅ് കാംപയിന് പാണക്കാട്ട് തുടക്കം

പാണക്കാട്: ‘മുഹമ്മദ് നബി(സ്വ) അനുപമ വ്യക്തിത്വം’ എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാനവ്യാപകമായി ആചരിക്കുന്ന റബീഅ് കാംപയിന് പാണക്കാട്ട് തുടക്കമായി. രാവിലെ ഏഴിന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ മൗലിദ് പാരായണത്തോടെയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിന് തുടക്കം കുറിച്ചത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അബ്ദുസമദ് പൂക്കോട്ടൂര്‍ സംസാരിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ പൂക്കോയ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, നിയാസലി ശിഹാബ് തങ്ങള്‍, ശമീറലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ പൂക്കോയ തങ്ങള്‍ ചന്തേര, കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എ.എം പരീത് എറണാകുളം, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ്.കെ ഹംസ ഹാജി, ഹസന്‍ ആലംകോട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, യു. ശാഫി ഹാജി ചെമ്മാട്, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, സി.കെ.കെ മാണിയൂര്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസ ഹാജി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മലയമ്മ അബൂബക്കര്‍ ഫൈസി, പി.എസ്.എച്ച് തങ്ങള്‍ ഖത്തര്‍, എടച്ചേരി ഇസ്മാഈല്‍ ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി എടച്ചേരി സംബന്ധിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ ഫൈസി പാതിരമണ്ണ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കി. കണ്‍വീനര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് കാംപയിന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര റാലി, സെമിനാര്‍, മണ്ഡലം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മെഹ്ഫിലെ അഹ്‌ലു ബൈത്ത്, ടേബിള്‍ ടോക്ക്, ഏരിയപഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗുല്‍ഷനെ നഅ്ത്, മൗലിദ് മുസാബഖ, സന്ദേശ ജാഥകള്‍, ശാഖാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മെഹ്മാനെ മൗലിദ്, പ്രമേയ പ്രഭാഷണം, റാലികള്‍ എന്നിവയാണ് നടക്കുക.
കാംപയിന്‍ ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ആമില, വിഖായ പരേഡോടു കൂടി സമാപിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.