2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുസ്‌ലിം സൈനികന്റെ മാതാവിനെ അപമാനിച്ച് ട്രംപ്; മറുപടിയുമായി മാതാവ്

വാഷിങ്ടണ്‍: ഇറാഖില്‍ കൊല്ലപ്പട്ട മുസ്‌ലിം സൈനികന്റെ അമ്മയെ അപമാനിച്ച റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം വിവാദമാകുന്നു.

മുസ്‌ലിംകള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നിരോധിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സൈനികന്റെ പിതാവ് ഖിസര്‍ഖാന്‍ ട്രംപിനെ വിമര്‍ശിച്ചിരുന്നു. ട്രംപ് അമേരിക്കയ്ക്ക് വേണ്ടി ഒരു ത്യാഗവും ചെയ്തിട്ടില്ലെന്ന് കിസര്‍ഖാന്‍ പറഞ്ഞിരുന്നു.

കിസര്‍ഖാന്‍ പ്രസംഗിക്കുമ്പോള്‍ ഭാര്യ ഗസാല സമീപമുണ്ടായിരുന്നു. എന്നാല്‍ അവരെ മിണ്ടാന്‍ അനുവദിച്ചില്ലെന്നായിരുന്നു ട്രംപിന്റെ പരിഹാസം.

എന്നാല്‍ അതിനു മറുപടിയുമായി സൈനികന്റെ മാതാവ് രംഗത്തു വന്നു. മകനെ നഷ്ടപ്പെട്ട തന്റെ വേദന ട്രംപിന് അറിയില്ലെന്നും, ത്യാഗം എന്നാലെന്താണെന്ന് ട്രംപ് പഠിക്കണമെന്നും ഗസാല ഖാന്‍ തുറന്നടിച്ചു. 27 വയസ്സുള്ള മകനെ നഷ്ടപ്പെട്ട തന്റെ വേദന അമേരിക്കന്‍ ജനതയ്ക്ക് മൊത്തം അറിയാമെന്നും ഡൊണാള്‍ഡ് ട്രംപ് മാത്രം ആ വേദന അവഗണിക്കുകയാണെന്നും ഗസാല പറഞ്ഞു. ട്രംപ് ഇസ്ലാമിനെ കുറിച്ച് അജ്ഞനാണെന്നും ത്യാഗം എന്നാലെന്താണെന്ന് ട്രംപ് പഠിക്കണമെന്നും ഗസാല പ്രതികരിച്ചു.

2004ല്‍ ഇറാഖിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തിലാണ് അമേരിക്കന്‍ സൈനികനായ ഹുമയൂണ്‍ ഖാന്‍ കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.