2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; തിരക്കഥാകൃത്ത് മാപ്പ് പറഞ്ഞു

 

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രം ‘ഗ്രീന്‍ ബുക്കി’ന്റെ തിരക്കഥാകൃത്ത് ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തിനു മാപ്പുപറഞ്ഞു. നിക്ക് വല്ലേലോങ്കയാണ് 2015ല്‍ ട്വിറ്ററിലൂടെ നടത്തിയ ഒരു പരാമര്‍ശത്തിനു മാപ്പ് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്.

2001 സെപ്റ്റംബര്‍ 11ന് ലോക വ്യാപാര കേന്ദ്രം തകര്‍ക്കപ്പെടുമ്പോള്‍ ന്യൂജഴ്‌സിയില്‍ നിരവധി പേര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കിയിരുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2015ല്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ചായിരുന്നു നിക്കിന്റെ വിവാദ ട്വീറ്റ്.

ട്രംപിനു മറുപടിയായുള്ള ട്വീറ്റ് ഇങ്ങനെയായിരുന്നു: ”നൂറു ശതമാനം ശരിയാണ്. കെട്ടിടങ്ങള്‍ തകരുമ്പോള്‍ ന്യൂജഴ്‌സിയിലെ മുസ്‌ലിംകള്‍ ആരവം മുഴക്കുകയായിരുന്നു. നിങ്ങളെപ്പോലെ ഞാനുമത് പ്രാദേശിക ചാനലായ സി.ബി.എസ് ന്യൂസില്‍ കണ്ടിരുന്നു.”

എന്നാല്‍ ഗ്രീന്‍ ബുക്കിലെ നടന്‍ കൂടിയായ മഹര്‍ഷാല അലി അടക്കമുള്ള നിരവധി പ്രമുഖര്‍ ട്വീറ്റിനെതിരേ രംഗത്തെത്തിയതോടെയാണ് നിക്ക് മാപ്പുപറഞ്ഞത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.