2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കാസര്‍കോട്: മുസ്‌ലിം  യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌റഫ് എടനീര്‍ (പ്രസിഡന്റ്), ടി.ഡി കബീര്‍ (ജനറല്‍ സെക്രട്ടറി),യൂസുഫ് ഉളുവാര്‍ (ട്രഷറര്‍), നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, ടി.എസ് നജീബ്, മന്‍സൂര്‍ മല്ലത്ത്, ബഷീര്‍ കൊവ്വല്‍ പള്ളി (വൈസ് പ്രസിഡന്റുമാര്‍) എം.എ നജീബ്, സെഡ് .എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിഷാം പട്ടേല്‍ (സെക്രട്ടറിമാര്‍).
കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനായി. എ.കെ.എം ഷ്‌റഫ്, കെ.ബി.എം ഷരീഫ്, സയ്യിദ് ഹാദി തങ്ങള്‍, സി.എല്‍ റഷീദ് ഹാജി, അസ്‌ലം പടന്ന, എ.പി ഉമ്മര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി താഹിര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ കമ്മിറ്റിയാണ്  കാസര്‍കോട്ടേത്. രണ്ടു ദിവസമായി നടന്ന ജില്ലാ സമ്മേളനത്തിനു ശേഷമാണു പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.