2017 June 23 Friday
ജനം ഗ്രഹിക്കും തോതു നോക്കി വിദ്യപകരുക കുരുടന്റെ വടി പോലെ നിന്ദ്യമാക്കരുത്

മുസ്‌ലിം യൂത്ത് ലീഗ് ക്യൂവലയം തീര്‍ത്തു

 

കുന്ദമംഗലം: നോട്ടു നിരോധനത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കുന്ദമംഗലത്ത് ക്യൂ വലയം തീര്‍ത്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു.
ഒ. സലീം അധ്യക്ഷനായി. മണ്ഡലം മുസ്‌ലിം ലീഗ് ജന. സെക്രട്ടറി ഖാലിദ് കിളിമുണ്ട, എ.കെ ഷൗക്കത്തലി, എം. ബാബുമോന്‍, കെ.പി സൈഫുദ്ദീന്‍, പി. മമ്മിക്കോയ, കെ. മൊയ്തീന്‍, എ. അലവി, യു. മാമു, ടി. കബീര്‍, അല്‍ത്താഫ് അഹ്മദ്, അബ്ദുറസാഖ്, റിഷാദ്, അന്‍ഫാസ് പ്രസംഗിച്ചു. എന്‍.എം യൂസുഫ് സ്വാഗതവും എ.പി ലത്തീഫ് നന്ദിയും പറഞ്ഞു.
മാവൂര്‍: നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റി ക്യൂ വലയം തീര്‍ത്തു. കുറ്റിക്കാട്ടൂരില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ വൈസ് പ്രസിഡന്റണ്ട് കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. ഉനൈസ് പെരുവയല്‍ അധ്യക്ഷനായി.
കെ. മൂസ മൗലവി, എ.ടി ബഷീര്‍ ഹാജി, മുഹമ്മദ് കോയ കായലം, നുഅ്മാന്‍ വെള്ളിപറമ്പ്, ഷമീര്‍ പെരുവയല്‍, അന്‍സാര്‍ പെരുവയല്‍ സംസാരിച്ചു.
പന്തീരാങ്കാവ്: നോട്ടു നിരോധനത്തില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മാത്തറയില്‍ ക്യൂ വലയം തീര്‍ത്തു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് അലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ജംനാസ് അധ്യക്ഷനായി.
കെ.കെ കോയ, സലീം കുറ്റിക്കാട്ടൂര്‍, ടി. കോയദ്ദീന്‍, പി. ഷംസുദ്ദീന്‍, ഒ. ജുനൈദ് സംസാരിച്ചു.
ടി.പി.എം സാദിക്ക് സ്വാഗതവും പി. അബ്ദുല്‍ സലാംനന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.