2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മുസ്‌ലിം ഐക്യത്തിന് ഒന്നിച്ച് മുന്നോട്ടുപോകണം: ഹൈദരലി തങ്ങള്‍

കോഴിക്കോട്: മുസ്്‌ലിം ഐക്യത്തിനു സംഘടനാ നേതാക്കള്‍ ഒരുമിച്ചു മുന്നോട്ടുപോകണമെന്നും യോജിക്കാവുന്നയിടങ്ങളില്‍ ഒരുമിച്ചും വിട്ടുവീഴ്ചയ്ക്കു തയാറായും പ്രവര്‍ത്തിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ഈസ്റ്റ് അവന്യുവില്‍ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി, പി.കെ.കെ ബാവ, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഉണ്ണീന്‍കുട്ടി മൗലവി, സി.പി ഉമര്‍ സുല്ലമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എം.കെ മുഹമ്മദലി, എ. നജീബ് മൗലവി, അബ്ദുല്‍ജബ്ബാര്‍ ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹൗര്‍ മാവൂര്‍, സയ്യിദ് മുഹമ്മദ് ഷാക്കിര്‍, എന്‍ജിനിയര്‍ പി. മമ്മദ്‌കോയ, എം.ഐ തങ്ങള്‍, സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.എസ് ഹംസ, അഡ്വ. യു.എ ലത്തീഫ്, നവാസ് പൂനൂര്‍, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.വി ഇബ്‌റാഹിം, പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ശംസുദ്ദീന്‍, എം.ഐ ഷാനവാസ് എം.പി, എം.പി അഹമ്മദ്, ഡോ. കെ. മൊയ്തു, ഒ. അബ്ദുല്ല, കെ. അബൂബക്കര്‍, ഒ. അബ്ദുറഹിമാന്‍, ടി.കെ പരീക്കുട്ടി ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.