2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മുസ്‌ലിംകള്‍ക്കുള്ള വിലക്ക് ഭീകര വിരുദ്ധ പോരാട്ടത്തെ ബാധിക്കുമെന്ന് ഒ.ഐ.സി

നിസാര്‍ കലയത്ത്

ജിദ്ദ: മുസ്‌ലിംകള്‍ ഭൂരിപക്ഷമായ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം താല്‍ക്കാലികമായി വിലക്കിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ഭീകരവാദത്തിനെതിരായ സംയുക്ത പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ (ഒ.ഐ.സി) പ്രസ്താവനയില്‍ പറഞ്ഞു.

വിവേചനപരമായ ഇത്തരം ചെയ്തികള്‍ തീവ്രവാദം ശക്തിപ്പെടുത്തുകയും ഭീകരര്‍ക്ക് കരുത്തുപകരുകയും ചെയ്യും. അമേരിക്ക അടക്കമുള്ള മുഴുവന്‍ പങ്കാളികളുമായും സഹകരിച്ച് തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് ഒ.ഐ.സി ശക്തമായി ശ്രമിച്ചുവരുന്നതിനിടെയാണ് ഭീകരര്‍ക്ക് ഊര്‍ജം പകരുന്ന തീരുമാനം യു.എസ് പ്രസിഡന്റ് കൈക്കൊണ്ടതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.