2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുസ്്‌ലിം ലീഗ് ആക്രമണം അവസാനിപ്പിക്കണം: കെ സുരേന്ദ്രന്‍

കാസര്‍കോട്: തെരഞ്ഞെടുപ്പ് ദിവസം മുതല്‍ കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തളില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ മുസ്്‌ലിം ലീഗ് എസ്.ഡി.പി.ഐ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ചെട്ടുംകുഴിയില്‍ ബി.ജെ.പി ബൂത്ത് ഏജന്റായിരുന്ന സുധാകരന്റെ വീട്ടിന് തീയിട്ട് വീട്ടുകാരെ കൊല്ലാന്‍ ശ്രമിച്ചു.
സുധാകരന്‍, സുധീഷ് എന്നിവരുടെ ഓട്ടോകള്‍ തീവച്ചു നശിപ്പിക്കപ്പെട്ടു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട പൊലിസാകട്ടെ പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജനാധിപത്യ രീതിയില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം മുന്നോട്ട് പോകുമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.