2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മുസ്ലിം വേള്‍ഡ് ലീഗ് ഹജ്ജ്-ഉംറ വാര്‍ഷിക സമ്മേളനം ഇന്ന് മിനായില്‍

 

മിന: മുസ്‌ലിം വേള്‍ഡ് ലീഗിന്റെ വാര്‍ഷിക ഹജ്ജ്-ഉംറ വാര്‍ഷിക സമ്മേളനം ഇന്നു മിനായില്‍ നടക്കും. ‘ഇസ്‌ലാമില്‍ കരുണയും പരിഗണനയും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 76 രാജ്യങ്ങളില്‍നിന്നുള്ള 500 മതപണ്ഡിതരാണ് പങ്കടുക്കുന്നത്.
ശാസ്ത്രീയവും ബുദ്ധിപരവുമായ ചട്ടക്കൂടിനുള്ളില്‍നിന്നു മുസ്‌ലിം ലോകത്തിന്റെ മനഃസാക്ഷിയെ പരിശോധിക്കുകയും അതു നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെണ്ടത്തുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നു മുസ്‌ലിം വേള്‍ഡ് ലീഗ് വക്താവ് ആദില്‍ അല്‍ ഹര്‍ബി പറഞ്ഞു.
‘കരുണയും പരിഗണനയും-അര്‍ഥവും സവിശേഷതകളും’, ‘കരുണയും പരിഗണനയും-സൂചനകളും പ്രത്യാഘാതങ്ങളും’ എന്നീ രണ്ടണ്ടു മേഖലകളാക്കി തരംതിരിച്ചാണ് ചര്‍ച്ചകള്‍ നടക്കുക.
ഇസ്‌ലാമിന്റെ സന്ദേശത്തിന്റെ ശരിയായ വിവര്‍ത്തനമെന്ന നിലയില്‍ രാഷ്ട്രത്തിന്റെ ചിന്താഗതിയിലും മറ്റുള്ളവരുമായി ഇടപെടുന്നതിലും ഇസ്‌ലാമിന്റെ യഥാര്‍ഥവും ദൃഢവുമായ തൂണുകളായി കാരുണ്യത്തിന്റെയും പരിഗണനയുടെയും സങ്കല്‍പങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായാണ് സമ്മേളന വിഷയം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.