2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മുഷറഫിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

 

 

ലാഹോര്‍: മുന്‍ പാക് പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിന്റെ വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം മുഷറഫിനെ രാജ്യദ്രോഹ കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ച പ്രത്യേക കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ, വധശിക്ഷ വിധിച്ചതില്‍ പാക് സൈന്യവും പ്രധാനമന്ത്രി ഇമ്രാന്‍ഖാനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇത്തരമൊരു പരാതി ഫയല്‍ ചെയ്തതും പ്രോസിക്യൂഷന്‍ സംഘത്തെ തെരഞ്ഞെടുത്തതും കോടതിവിധിയും നിയമവിരുദ്ധമാണെന്ന് പറഞ്ഞ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ഇഷ്തിയാഖ് ഖാന്‍ അദ്ദേഹം സ്വതന്ത്രനാണെന്ന് പറഞ്ഞു.
2017ല്‍ ഭരണഘടന റദ്ദാക്കി പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് പ്രത്യേക കോടതി മുഷറഫിനെതിരേ വധശിക്ഷ പ്രഖ്യാപിച്ചത്.
1999ല്‍ അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫിനെ രക്തരഹിത അട്ടിമറിയിലൂടെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.